ജയ്പൂർ : ഇന്ത്യ ലോകകപ്പിൽ പരാജയപ്പെടാൻ കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യമാണെന്ന് കോൺഗ്രസ്സ് നേതാവും ഭാവി പ്രധാനമന്ത്രിയുമായ രാഹുൽ ഗാന്ധി. നമ്മുടെ ടീം ഇത്തവണ ലോകക്കപ്പ് നേടേണ്ടതായിരുന്നെന്നും എന്നാൽ ദുശ്ശകുനം എത്തിയതോടെ ടീം പരാജയപെട്ടെന്നുമാണ് രാഹുൽ ഗാന്ധിയുടെ പരിഹാസം. നിയമസഭ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനത്തിലെ ജാലോറിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽഗാന്ധി.
पनौती 😉 pic.twitter.com/kVTgt0ZCTs
— Congress (@INCIndia) November 21, 2023
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരത്തിന് ശേഷം ക്രിക്കറ്റ് താരങ്ങളെ ആശ്വസിപ്പിക്കാൻ ഡ്രസിംഗ് റൂമിലെത്തിയ വീഡിയോ വൈറലായി. നിങ്ങൾ നന്നായി കളിച്ചെന്നും എന്നാണ് നമ്മുടെ സമയം ആയിരുന്നില്ലെന്നും പറഞ്ഞായിരുന്നു താരങ്ങളെ മോദി ആശ്വസിപ്പിച്ചത്.
PM Narendra Modi with Virat Kohli, Rohit Sharma and team India after the defeat. pic.twitter.com/cFgkEksQ3p
— Mufaddal Vohra (@mufaddal_vohra) November 21, 2023