Wednesday, May 1, 2024
-Advertisements-
KERALA NEWSബാബരി മസ്ജിദ് തകർത്താണ് രാമക്ഷേത്രം പണിതത്, മതേതര മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഒരാളും രാമക്ഷേത്രത്തിന്റെ ഉദ്‌ഘാടനത്തിൽ പങ്കെടുക്കരുതെന്ന്...

ബാബരി മസ്ജിദ് തകർത്താണ് രാമക്ഷേത്രം പണിതത്, മതേതര മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഒരാളും രാമക്ഷേത്രത്തിന്റെ ഉദ്‌ഘാടനത്തിൽ പങ്കെടുക്കരുതെന്ന് വിഎം സുധീരൻ

chanakya news
-Advertisements-

തിരുവനന്തപുരം : ബാബരി മസ്ജിദ് തകർത്താണ് രാമക്ഷേത്രമുണ്ടാക്കിയത് അതിന്റെ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിക്കണമെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് വിഎം സുധീരൻ. ബിജെപി വർഗീയമായി ജനങ്ങളെ ഭിന്നിപ്പിക്കാൻ അവരുയർത്തുന്ന ഹിന്ദുത്വ സമീപനങ്ങൾക്കെതിരെ ശക്തമായ പ്രതിവിധി നെഹ്രുവും ഇന്ദിരാഗാന്ധിയും ഉയർത്തിയ മതേതര മൂല്യങ്ങൾ മാത്രമാണെന്നും വിഎം സുധീരൻ പറഞ്ഞു.

തീവ്ര ഹിന്ദുത്വ വർഗീയ നിലപാടുകൾ ആളിക്കത്തിക്കാനുള്ള ഉപാധിയാണ് ബിജെപിക്ക് രാമക്ഷേത്ര നിർമ്മാണവും അതിന്റെ ഉദ്‌ഘാടനമെന്നും അദ്ദേഹം പറഞ്ഞു. മതേതര മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഒരു രാഷ്ട്രീയ കക്ഷിയും രാമക്ഷേത്ര ഉദ്‌ഘാടനത്തിൽ പങ്കെടുക്കരുതെന്നും വിഎം സുധീരൻ പറഞ്ഞു.

പാര്ലമെന്റില് അഭിപ്രായം പറഞ്ഞാലോ അദാനിയെ എതിർത്തലോ അംഗത്വം റദ്ദ് ചെയ്യുന്ന അവസ്ഥയാണുള്ളത്. നൂറിലധീകം ജനപ്രതിനിധികളെയാണ് ജനാധിപത്യവിരുദ്ധമായി പുറത്താക്കിയതെന്നും രാജ്യത്ത് ഏകാധിപത്യ വാഴ്ചയാണെന്നും വിഎം സുധീരൻ പറഞ്ഞു. ശക്തമായ രണ്ടാം സ്വാതന്ത്ര്യ സമരം അനിവാര്യമായിരിക്കുകയായണെന്നും അതിന് നേതൃത്വം നൽകാൻ പര്യാപ്തമായ ഏക രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary : ramtemple built by demolishing babrimasjid not participate in inauguration

-Advertisements-