Saturday, May 4, 2024
-Advertisements-
KERALA NEWSഅമ്മയുടെ പ്രസവത്തിന് കൂട്ടിരിക്കാനെത്തിയ പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഭാര്യയുടെ പ്രസവത്തിനെത്തിയ യുവാവ് അറസ്റ്റിൽ

അമ്മയുടെ പ്രസവത്തിന് കൂട്ടിരിക്കാനെത്തിയ പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഭാര്യയുടെ പ്രസവത്തിനെത്തിയ യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

വയനാട് : മാനന്തവാടിയിൽ പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കർണാടക സ്വദേശി മണിവണ്ണൻ (21) ആണ് അറസ്റ്റിലായത്. അമ്മയുടെ പ്രസവത്തിന് കൂട്ടിരിക്കാൻ ആശുപത്രിയിലെത്തിയ പെൺകുട്ടിയെ പ്രതി പ്രലോഭിപ്പിച്ച് ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനസപദമായ സംഭവം നടന്നത്. ഭാര്യയുടെ പ്രസവത്തിനായാണ് മണിവണ്ണൻ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. ഇതിനിടയിൽ പെൺകുട്ടിയെ പരിചയപ്പെടുകയും. പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയുമായിരുന്നു.

പെൺകുട്ടി ഗര്ഭിണിയായതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പോക്സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തു.

English Summary : rape case in wayanad one arrested pocso kerala police

-Advertisements-