Friday, May 3, 2024
-Advertisements-
ENTERTAINMENTCinemaആരെയും വിഷമിപ്പിക്കാൻ ഉദ്ദേശമില്ല, അബദ്ധത്തിൽ സംഭവിച്ചതാണ് ; സെയിൽസ് മാനായ യുവാവിനോട് മോശമായി പെരുമാറിയ ആരോപണത്തിൽ...

ആരെയും വിഷമിപ്പിക്കാൻ ഉദ്ദേശമില്ല, അബദ്ധത്തിൽ സംഭവിച്ചതാണ് ; സെയിൽസ് മാനായ യുവാവിനോട് മോശമായി പെരുമാറിയ ആരോപണത്തിൽ മാപ്പ് പറഞ്ഞ് സാനിയ ഇയ്യപ്പൻ

chanakya news
-Advertisements-

സെയിൽസ് മാനായ യുവാവിനോട് മോശമായി പെരുമാറിയെന്ന ആരോപണത്തിൽ ക്ഷമ ചോദിച്ച് ചലച്ചിത്രതാരം സാനിയ ഇയ്യപ്പൻ. സെൽഫി എടുക്കാൻ നടിക്ക് അരികിലെത്തിയ യുവാവിൽ നിന്ന് അകലം പാലിക്കാൻ ശ്രമിക്കുന്ന സാനിയ ഇയ്യപ്പന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് താരത്തിനെതിരെ കടുത്ത വിമർശനം ഉയർന്നത്.

കുറച്ച് ദിവസങ്ങളായി ഒരു യുവാവിനോട് താൻ വിദ്വേഷം കാണിക്കുന്ന തരത്തിലുള്ള വീഡിയോ പ്രചരിക്കുന്നു. തന്റെ പ്രവർത്തിക്കെതിരെ ചിലർ കടുത്ത വിമർശനവും നടത്തി.എന്നാൽ സ്വകര്യ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്ന വ്യക്തിയാണ് താൻ. കുറച്ച് മാസങ്ങൾക്ക് മുൻപ് ജീവിതത്തിൽ മറക്കാൻ പറ്റാത്ത ദുരനുഭവം ഉണ്ടായി. ആ സംഭവത്തിന് ശേഷവും പലരും തന്നെ പിന്തുണച്ചില്ല എതിർപ്പും പ്രകടിപ്പിച്ചു. അതൊക്ക താൻ ഉള്ളിലൊതുക്കുകയായിരിക്കുന്നു.

ഓരോ തവണയും ആ ഭയം എന്നോടൊപ്പം ഉണ്ടായിരുന്നു. ഇതെല്ലാം അനുഭവിച്ചത് താനാണ്. ഇതിന്റെ ഗൗരവം എല്ലാവർക്കും ഒരുപോലെയല്ലെന്ന് താൻ മനസിലാക്കുന്നു. ഒരിക്കലും ആരെയും വിഷമിപ്പിക്കണമെന്ന ഉദ്ദേശം തനിക്കില്ല. അബദ്ധത്തിൽ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ താൻ ക്ഷമ ചോദിക്കുകയ്യാണെന്നും സാനിയ ഇയ്യപ്പൻ പറയുന്നു.

English Summary : saniya iyyappan viral video

-Advertisements-