Tuesday, May 14, 2024
-Advertisements-
ENTERTAINMENTCinemaമലയാളിയുടെ പേരിലുള്ള ഇൻസ്റ്റഗ്രാമിലാണ് ദൃശ്യം പ്രത്യക്ഷപ്പെട്ടത് ; ബോളിവുഡ് നടി കാജോൾ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ...

മലയാളിയുടെ പേരിലുള്ള ഇൻസ്റ്റഗ്രാമിലാണ് ദൃശ്യം പ്രത്യക്ഷപ്പെട്ടത് ; ബോളിവുഡ് നടി കാജോൾ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു

chanakya news
-Advertisements-

ന്യൂഡൽഹി : ബോളിവുഡ് സിനിമ താരം കാജോൾ ആഗർവാളിൻറെ ഡീപ്പ് ഫേക് വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുടെ വീഡിയോ ആർട്ടിഫിഷ്യൽ ഇന്റലിജെന്റ്സിന്റെ സഹായത്തോടെ കാജോളിന്റെ മുഖമാക്കി മാറ്റിയാണ് പ്രചരിപ്പിക്കപ്പെട്ടത്.

ഒരു മലയാളിയുടെ പേരിലുള്ള ഇൻസ്റ്റഗ്രാം അകൗണ്ട് വഴിയാണ് ദൃശ്യം പ്രചരിപ്പിച്ചത്. കജോൾ വസ്ത്രം മാറുന്ന തരത്തിലാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്. സംഭവത്തിൽ കജോൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡീപ്പ് വീഡിയോ ദൃശ്യങ്ങൾക്ക് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. ടിക്ക് ടോക്കിലാണ് ആദ്യം വീഡിയോ പ്രത്യക്ഷപ്പെട്ടെതെന്നും വിവരമുണ്ട്.

നേരത്തെ തെലുങ്ക് നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും കോളേജ് വിദ്യാർത്ഥി അറസ്റ്റിലാവുകയും ചെയ്തിരുന്നു. സാങ്കേതിക വിദ്യയെ ദുരുപയോഗം ചെയ്യുന്നത് തന്നെ ഭയപ്പെടുത്തുന്നു എന്നായിരുന്നു രശ്‌മിക മന്ദാന വിഷയത്തിൽ പ്രതികരിച്ചത്.

English Summry : actress kajol deep fake video viral

-Advertisements-