Sunday, April 28, 2024
-Advertisements-
ENTERTAINMENTCinemaമമ്മുട്ടിയും മകൻ ദുൽഖർ സൽമാനും മരിക്കണം, മോഹൻലാൽ ഇനിയും ഉയരങ്ങളിൽ എത്തണം ; വിദ്വേഷ പ്രതികരണത്തിൽ...

മമ്മുട്ടിയും മകൻ ദുൽഖർ സൽമാനും മരിക്കണം, മോഹൻലാൽ ഇനിയും ഉയരങ്ങളിൽ എത്തണം ; വിദ്വേഷ പ്രതികരണത്തിൽ മാപ്പ് പറഞ്ഞ് മനോജ് റഷീദ്

chanakya news
-Advertisements-

നടൻ മമ്മുട്ടിയും മകൻ ദുൽഖർ സൽമാനുമെതിരെ വിദ്വേഷ പ്രതികരണം നടത്തിയ യുവാവ് ഒടുവിൽ മാപ്പുമായി രംഗത്ത്. 2024 ൽ വരേണ്ട മാറ്റങ്ങൾ എന്തൊക്കെയാണെന്ന വിഷയത്തിൽ ഒരു യൂട്യൂബ് ചാനൽ നടത്തിയ പബ്ലിക്ക് റെസ്പോൺസിനിടെയാണ് യുവാവ് വിദ്വേഷ പ്രതികരണം നടത്തിയത്.

മമ്മുട്ടിയും മകൻ ദുൽഖർ സൽമാനും മരണപ്പെടണമെന്നും മോഹൻലാൽ ഇനിയും ഉയരങ്ങൾ കീഴടക്കണം എന്നുമാണ് താൻ ആഗ്രഹിക്കുന്നതെന്നായിരുന്നു കൊച്ചി സ്വദേശിയായ സനോജ് റഷീദ് പ്രതികരിച്ചത്. വീഡിയോ വൈറലായതോടെ മമ്മുട്ടി ഫാൻസ്‌ രംഗത്തെത്തി.

നിരവധി വിമർശനങ്ങൾ ഉയർന്നതോടെയാണ് സനോജ് റഷീദ് വിശദീകരണവുമായി രംഗത്തെത്തിയത്. മദ്യ ലഹരിയിൽ പറഞ്ഞ് പോയതാണെന്നും മമ്മുട്ടിയോടും കുടുംബത്തോടും പൊതുസമൂഹത്തോടും മാപ്പ് ചോദിക്കുന്നതായി സനോജ് റഷീദ് പറഞ്ഞു. ഫേസ്‌ബുക്ക് വീഡിയോയിലൂടെയാണ് സനോജ് റഷീദ് മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്. രണ്ട് ദിവസമായി താൻ ഉറങ്ങിയിട്ടെന്നും വീഡിയോയിൽ സനോജ് റഷീദ് പറയുന്നുണ്ട്.

English Summary :sanoj rasheed apologized

-Advertisements-