Monday, May 6, 2024
-Advertisements-
ENTERTAINMENTCinemaഭരത് ചന്ദ്രൻ ഉണ്ടാക്കിയ എന്നോട് പോലും ഭരത് ചന്ദ്രൻ സ്റ്റൈലിൽ തട്ടിക്കയറി ; തന്റെ ആദ്യ...

ഭരത് ചന്ദ്രൻ ഉണ്ടാക്കിയ എന്നോട് പോലും ഭരത് ചന്ദ്രൻ സ്റ്റൈലിൽ തട്ടിക്കയറി ; തന്റെ ആദ്യ സിനിമയിലെ നായകനാണ് സുരേഷ് ഗോപി തന്റെ അടുത്ത ചിത്രത്തിലെ നായകനും സുരേഷ് ഗോപിയാണ് വ്യാജ വാർത്തകളോട് പ്രതികരിച്ച് ഷാജി കൈലാസ്

chanakya news
-Advertisements-

ചലച്ചിത്രതാരം സുരേഷ്‌ഗോപിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വർത്തയ്‌ക്കെതിരെ സംവിധായകൻ ഷാജി കൈലാസ് രംഗത്ത്. ഷാജി കൈലാസ് സുരേഷ്‌ഗോപിയെ കുറിച്ച് പറഞ്ഞെന്ന രീതിയിൽ പ്രചരിക്കുന്ന വർത്തയ്‌ക്കെതിരെയാണ് ഷാജി കൈലാസ് രംഗത്തെത്തിയിരിക്കുന്നത്.

ഇടതുപക്ഷ സൈബർ ഗ്രൂപ്പുകളിലാണ് ഷാജി കൈലാസ് സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞതാണെന്ന തരത്തിൽ പോസ്റ്ററുകൾ പ്രചരിച്ചത്. ‘കമ്മീഷണർ എന്ന സിനിമയോട് കൂടി അവൻ പൂർണമായും കയ്യിൽ നിന്നും പോയിരുന്നു. ശാരീരിക ഭാഷയും കൈകൊണ്ടുള്ള പ്രയോഗങ്ങളും സംസാരവുമടക്കം മൊത്തത്തിൽ സിനിമ ഏതാ ജീവിതമേതാ എന്ന് തിരിച്ചറിയാൻ പറ്റാത്ത വിധം സുരേഷ് മാറിപ്പോയി. ഞാനത് പലതവണ ചൂണ്ടിക്കാട്ടിയപ്പോൾ ഭരത് ചന്ദ്രനെ ഉണ്ടാക്കിയ എന്നോട് പോലും ഭരത് ചന്ദ്രൻ സ്റ്റൈലിൽ തട്ടിക്കയറി’ എന്നാണ് വ്യാജ പോസ്റ്ററുകളിൽ വാചകങ്ങൾ.

വ്യാജ പോസ്റ്ററുകൾ വ്യാപകമായി പ്രചരിച്ചതോടെയാണ് സത്യം വെളിപ്പെടുത്തി ഷാജി കൈലാസ് തന്നെ രംഗത്തെത്തിയത്. സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത് താൻ പറഞ്ഞിട്ടില്ലാത്ത കാര്യമാണെന്നും താനും സുരേഷ്‌ഗോപിയും തമ്മിലുള്ള ബന്ധം കമ്മീഷണറിൽ തുടങ്ങിയതല്ലെന്നും ഷാജി കൈലാസ് പറയുന്നു. തന്റെ ആദ്യ ചിത്രത്തിലെ നായകനാണ് സുരേഷ്‌ഗോപി തന്റെ അടുത്ത ചിത്രത്തിലെ നായകനും സുരേഷ്ഗോപിയാണെന്നും ഷാജി കൈലാസ് പങ്കുവെച്ച ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

സഹജീവി സ്നേഹമുള്ള നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് സുരേഷ്‌ഗോപി. രാഷ്ട്രീയത്തിനപ്പുറമുള്ള സഹോദര തുല്യമായ സുഹൃത്ബന്ധം സുരേഷ്ഗോപിയുമായി തനിക്കുണ്ടെന്നും ഷാജി കൈലാസ് പറയുന്നു. അത് തകർക്കാൻ ആർക്കും കഴിയില്ലെന്നും ഇത്തരത്തിലുള്ള വ്യാജ വാർത്ത നൽകി ആനന്ദം കണ്ടെത്തുന്ന ആളുകൾ ദയവായി ഇത്തരം പ്രവർത്തികൾ നിർത്തണമെന്നും ഷാജി കൈലാസ് ഫേസ്‌ബുക്ക് കുറിപ്പിൽ ആവശ്യപ്പെടുന്നു.

English Summary : shaji kailas about fake news

-Advertisements-