Friday, May 3, 2024
-Advertisements-
KERALA NEWSAlappuzha Newsപോസ്റ്റുമോർട്ടം ചെയ്തപ്പോഴാണ് കൊ,ലപാതകമെന്ന് തെളിഞ്ഞത് ; ആലപ്പുഴയിൽ മകൻ പിതാവിനെ വാക്കർ കൊണ്ട് അടിച്ച് കൊ,ലപ്പെടുത്തി

പോസ്റ്റുമോർട്ടം ചെയ്തപ്പോഴാണ് കൊ,ലപാതകമെന്ന് തെളിഞ്ഞത് ; ആലപ്പുഴയിൽ മകൻ പിതാവിനെ വാക്കർ കൊണ്ട് അടിച്ച് കൊ,ലപ്പെടുത്തി

chanakya news
-Advertisements-

ആലപ്പുഴ : പുന്നപ്രയിൽ പിതാവിനെ മകൻ വാക്കർ ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തി. പുന്നപ്ര ഈരശ്ശേരി സ്വദേശി സെബാസ്റ്റ്യൻ (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ മകൻ സെബിൻ സെബാസ്റ്റ്യൻ (26) നെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പിതാവുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ട സെബിൻ പ്രകോപിതനാവുകയും വാക്കർ കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ച സെബാസ്റ്റ്യൻ ചികിത്സയിൽ കഴിയുന്നതിനിടെ മരണപ്പെടുകയായിരുന്നു.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് സെബാസ്റ്റ്യൻന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ മകൻ സെബിന്റെ അടിയേറ്റാണ് സെബാസ്റ്റ്യൻ മരിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.

English Summary : son arrested in fathers murder at alappuzha

-Advertisements-