Thursday, May 2, 2024
-Advertisements-
KERALA NEWSഅമ്മയോടൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്ക് പോകുകയായിരുന്നു ജസ്‌ന ; സ്കൂട്ടറിൽ ടിപ്പർ ഇടിച്ച് പത്താം ക്ലാസ്സ് വിദ്യാർത്ഥിനി...

അമ്മയോടൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്ക് പോകുകയായിരുന്നു ജസ്‌ന ; സ്കൂട്ടറിൽ ടിപ്പർ ഇടിച്ച് പത്താം ക്ലാസ്സ് വിദ്യാർത്ഥിനി മരിച്ചു

chanakya news
-Advertisements-

പത്തനംതിട്ട : സ്കൂട്ടറിൽ ടിപ്പർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. അങ്ങാടിക്കൽ സ്വദേശികളായ ജെയ്‌സൺ-സജിന ദമ്പതികളുടെ മകൾ ജസ്‌ന (15) ആണ് മരിച്ചത് . ബുധനാഴ്ച്ച രാവിലെ അമ്മയോടൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

വള്ളിക്കോട് കൊച്ചാലുംമൂട് ജങ്ഷനിൽ വെച്ച് ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഇരുവരേയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജസ്നയുടെ ജീവൻ രക്ഷിക്കാനായില്ല. പ്രമാടം നേതാജി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് ജസ്‌ന.

English Summary : student dies as tipper lorry hit scooter at angadical pathanamthitta

-Advertisements-