Thursday, May 2, 2024
-Advertisements-
KERALA NEWSശബരിമലിൽ പോകാൻ വൃതമെടുത്തിരിക്കുകയായിരുന്നു ശബരി ; ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ പത്തൊൻപതുകാരൻ മുങ്ങി മ,രിച്ചു

ശബരിമലിൽ പോകാൻ വൃതമെടുത്തിരിക്കുകയായിരുന്നു ശബരി ; ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ പത്തൊൻപതുകാരൻ മുങ്ങി മ,രിച്ചു

chanakya news
-Advertisements-

പാലക്കാട് : പടിഞ്ഞാറങ്ങാടിയിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥി മുങ്ങി മരിച്ചു . കല്ലടത്തൂർ സ്വദേശി സുന്ദരന്റെ മകൻ ശബരി (19) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് അപകടം സംഭവിച്ചത്.

ശബരിമലയിൽ പോകുന്നതിനായി വൃതമെടുത്ത ശബരി വൃതാനുഷ്‌ഠങ്ങളുടെ ഭാഗമായി ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. അമ്പതിലധീകം സ്വാമിമാർ ഈ സമയം കുളത്തിൽ കുളിക്കുന്നുണ്ടായിരുന്നു.

കുളിക്കാനിറങ്ങിയ ശബരിയെ പെട്ടെന്ന് കാണാതാവുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ വെള്ളത്തിനടിയിൽ നിന്നും ശബരിയെ കണ്ടെത്തുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary : student drowned while trying to bath in temple pool

-Advertisements-