Friday, May 3, 2024
-Advertisements-
KERALA NEWSപെൺകുട്ടിയെ നോക്കി ലൈം,ഗീകാവയവം ഉയർത്തി കാണിക്കുകയായിരുന്നു ; കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ നഗ്നത പ്രദർശനം...

പെൺകുട്ടിയെ നോക്കി ലൈം,ഗീകാവയവം ഉയർത്തി കാണിക്കുകയായിരുന്നു ; കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ അറബി അധ്യാപകൻ അറസ്റ്റിൽ

chanakya news
-Advertisements-

കോഴിക്കോട് : താമരശ്ശേരിയിൽ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. പൂവമ്പായി എഎം ഹയർസെക്കണ്ടറി സ്കൂളിലെ അറബി അധ്യാപകൻ ഷാനവാസ് ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. താമരശ്ശേരിയിൽ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിക്ക് നേരെ പ്രതി തന്റെ ലൈംഗീകാവയവം ഉയർത്തി കാണിക്കുകയായിരുന്നു.

പെൺകുട്ടി ബഹളമുണ്ടാക്കിയതോടെ യാത്രക്കാർ ഇടപെടുകയും ബസ് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. തുടർന്ന് പെൺകുട്ടിയിൽ നിന്നും മൊഴിയെടുത്ത പോലീസ് ഷാനവാസിനെ പോക്സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

English Summary : teacher arrested in kozhikode for exhibitionism in ksrtc bus

-Advertisements-