Monday, May 20, 2024
-Advertisements-
KERALA NEWSവിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചതിന് ശേഷം നാടുവിട്ട യുവാവ് അറസ്റ്റിൽ

വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചതിന് ശേഷം നാടുവിട്ട യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

കോട്ടയം : വിവാഹവാഗ്ദാനം നൽകി യുവതിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ബ്രഹ്മമംഗലം സ്വദേശി അഭിജിത്ത് (28) ആണ് അറസ്റ്റിലായത്. മരങ്ങാട്ട്പള്ളി പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

വിവാഹ വാഗ്ദാനം നൽകിയ ശേഷം യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് വിവാഹത്തിൽ നിന്നും പിന്മാറിയ പ്രതി സംഭവത്തിന് ശേഷം നാട്ടിൽ നിന്നും മുങ്ങുകയും ചെയ്തു. യുവതിയുടെ പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് പ്രതി ഒളിവിൽ കഴിയുന്ന വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

English Summary : the accused in the case of harassing the young woman

-Advertisements-