Wednesday, May 1, 2024
-Advertisements-
KERALA NEWSരണ്ടാഴ്ച മുൻപ് വടശ്ശേരിയിൽ നിന്നും കാണാതായ സംഗീത് രാജിന്റെ മൃ,തദേഹം ആറ്റിൽ നിന്നും കണ്ടെത്തി

രണ്ടാഴ്ച മുൻപ് വടശ്ശേരിയിൽ നിന്നും കാണാതായ സംഗീത് രാജിന്റെ മൃ,തദേഹം ആറ്റിൽ നിന്നും കണ്ടെത്തി

chanakya news
-Advertisements-

പത്തനംതിട്ട : വടശ്ശേരിയിൽ നിന്നും രണ്ടാഴ്ച മുൻപ് ദുരൂഹ സാഹചര്യത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം ആറന്മുളയിലെ ആറ്റിൽ നിന്നും കണ്ടെത്തി. തലച്ചിറ സ്വദേശി സംഗീത് സജി (23) ആണ് മരിച്ചത്. ഒക്ടോബർ ഒന്നാം തീയ്യതിയാണ് സംഗീത് സജിയെ കാണാതായത്. സുഹൃത്ത് പ്രദീപിനൊപ്പം ഓട്ടോയിൽ പുറത്തേക്ക് പോയ സംഗീതിനെ കാണാതാവുകയായിരുന്നു. പുറത്ത് പോയ സംഗീത് ഏറെ വൈകിയിട്ടും തിരിച്ച് വരാത്തതിനെ തുടർന്ന് ഫോൺ വിളിച്ചെങ്കിലും ബന്ധപ്പെടാൻ സാധിച്ചില്ല. സുഹൃത്ത് പ്രദീപിനെ വിളിച്ചപ്പോൾ പ്രദീപ് ഫോൺ എടുത്തില്ല.

അതേസമയം ഓട്ടോയിൽ പോകുന്നതിനിടെ ഇടച്ചിറ ഭാഗത്ത് വെച്ച് കടയിൽ സാധനങ്ങൾ വാങ്ങാൻ ഓട്ടോ നിർത്തിയതായും ഇതിനിടെ സംഗീതിനെ കാണാതായെന്നുമാണ് പ്രദീപ് ബന്ധുക്കളോട് പറഞ്ഞത്. കൂടാതെ സമീപത്തെ തോട്ടിൽ എന്തോ വീഴുന്ന ശബ്ദം കേട്ടെന്നും പ്രദീപ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ തോട്ടിൽ തെരച്ചിൽ നടത്തിയെങ്കിലും സംഗീതിനെ കണ്ടെത്താനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് സംഗീതിന്റെ മൃതദേഹം ആറന്മുള ആറ്റിൽ നിന്നും കണ്ടെത്തിയത്.

മൃതദേഹത്തിൽ പരിക്കേറ്റതിനെ പാടുകൾ കണ്ടെത്തിയതായും കൈ ഒടിഞ്ഞിരുന്നതായും നാട്ടുകാർ പറയുന്നു. പതിനേഴ് ദിവസം മുൻപ് കാണാതായ സംഗീതിന്റെ മൃതദേഹം അഴുകിയിട്ടില്ലെന്നും. പത്ത് ദിവസത്തെ പഴക്കം മാത്രമേ തോന്നിപ്പിക്കുന്നുള്ളു എന്നും നാട്ടുകാർ പറയുന്നു. പല്ലുകൾ നഷ്ടപെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും നാട്ടുകാർ പറയുന്നു.

English Summary : The body of missing Sangeeth Raj was found

-Advertisements-