Friday, May 3, 2024
-Advertisements-
KERALA NEWSമറ്റൊരു യുവതിക്കൊപ്പം ജീവിക്കാൻ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയതിന് ശേഷം സെപ്റ്റിക് ടാങ്കിൽ തള്ളിയ കേസിൽ...

മറ്റൊരു യുവതിക്കൊപ്പം ജീവിക്കാൻ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയതിന് ശേഷം സെപ്റ്റിക് ടാങ്കിൽ തള്ളിയ കേസിൽ ഭർത്താവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി

chanakya news
-Advertisements-

തിരുവനന്തപുരം : മറ്റൊരു യുവതിക്കൊപ്പം ജീവിക്കാൻ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയതിന് ശേഷം സെപ്റ്റിക് ടാങ്കിൽ തള്ളിയ കേസിൽ ഭർത്താവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. ജീവപര്യന്തം തടവിന് പുറമെ അറുപതിനായിരം രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിൽ പറയുന്നു.

ആനാട് വേങ്കവിള സ്വദേശിനി സുനിതയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ജോയ് ആന്റണിയെയാണ് കോടതി ശിക്ഷിച്ചത്. 2013 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മറ്റൊരു യുവതിയുമായി അടുപ്പത്തിലായിരുന്ന ജോയ് ഭാര്യയെ ഒഴിവാക്കുന്നതിനായി സുനിതയുമായി നിരന്തരം വഴക്കിട്ടിരുന്നു. സംഭവ ദിവസം സുനിതയ്ക്ക് വന്ന ഫോൺ കോളുമായി ബന്ധപ്പെട്ട് ജോയ് വഴക്കുണ്ടാക്കുകയും തുടർന്ന് സുനിതയെ തലയ്ക്കടിച്ച് വീഴ്ത്തുകയുമായിരുന്നു. തുടർന്ന് മണ്ണെണ്ണ ഒഴിച്ച് ജീവനോടെ കത്തിക്കുകയായിരുന്നു.

മണ്ണെണ്ണയൊഴിച്ച് കത്തിച്ച സുനിതയുടെ മൃതദേഹം മൂന്ന് കഷ്ണങ്ങളാക്കി മൂന്ന് ദിവസം കിടപ്പ് മുറിയിൽ സൂക്ഷിച്ച ശേഷം സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിക്കുകയായിരുന്നു. കുട്ടികളുടെ മുന്നിലിട്ടാണ് പ്രതി സുനിതയെ തലയ്ക്കടിക്കുകയും ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയും ചെയ്തത്. ഇതിനിടയിൽ പ്രതിയുടെ മാതാവ് കുട്ടികളെ അവിടെ നിന്ന് മാറ്റുകയായിരുന്നു. പിറ്റേദിവസം അമ്മ മറ്റൊരാളോടൊപ്പം പോയെന്ന് കുട്ടികളെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. സംഭവത്തിൽ നെടുമങ്ങാട് പോലീസ് കേസെടുത്ത് അന്വേഷിക്കുകയും കൊലപാതകം പുറത്ത് കൊണ്ടുവരികയുമായിരുന്നു.

English Summary : The case where the wife was killed by husband

-Advertisements-