Friday, May 3, 2024
-Advertisements-
NATIONAL NEWSBengaluru Newsഗൗരിക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടെന്നും ഇയാൾ സംശയിച്ചിരുന്നു ; പ്രണയ ബന്ധത്തിൽ നിന്നും പിന്മാറി, പോലീസിൽ...

ഗൗരിക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടെന്നും ഇയാൾ സംശയിച്ചിരുന്നു ; പ്രണയ ബന്ധത്തിൽ നിന്നും പിന്മാറി, പോലീസിൽ പരാതി നൽകി ; കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

മംഗളുരു : പ്രണയത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് യുവതിയെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി. മംഗളൂരു ബണ്ട്വാള്‍ സ്വദേശിനി ഗൗരി (20) ആണ് കൊല്ലപ്പെട്ടത്. മണിനാൽകൂർ നൈബലു സ്വദേശിയായ പത്മരാജ് (26) ആണ് ഗൗരിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ട പത്മരാജനെ പോലീസ് അറസ്റ്റ് ചെയ്തു.

ഗൗരിയും പത്മരാജു ഉം ഏറെ നാളായി പ്രണയത്തിലായിരുന്നു. എന്നാൽ മാസങ്ങൾക്ക് മുൻപ് ഗൗരി പത്മരാജുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറിയിരുന്നു. മറ്റൊരു യുവാവുമായി അടുപ്പത്തിലായതാണ് തന്നിൽ നിന്നും ഗൗരി അകലാൻ കാരണമെന്നായിരുന്നു പത്മരാജ് വിശ്വസിച്ചിരുന്നത്.

ബന്ധത്തിൽ നിന്നും പിന്മാറിയതിന് ശേഷവും പത്മരാജ് ഗൗരിയെ ശല്ല്യം ചെയ്തിരുന്നു. ശല്ല്യം സഹിക്കാനാവാതെ ഗൗരി പോലീസിൽ പരാതി നൽകുകയും ചെയ്തു. പോലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. വീട്ടിലേക്ക് നടന്ന് പോകുകയായിരുന്ന ഗൗരിയെ വഴിയിൽ തടഞ്ഞ് നിർത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

English Summary : The girl was killed by her friend

-Advertisements-