Saturday, May 4, 2024
-Advertisements-
NATIONAL NEWSTamil Naduദിവസങ്ങൾക്ക് മുൻപാണ് പ്രബിഷ കുഞ്ഞുമായി സദാം ഹുസൈനോപ്പം ഒളിച്ചോടിയത് ; വിശന്ന് കരഞ്ഞ കുഞ്ഞിന് മദ്യം...

ദിവസങ്ങൾക്ക് മുൻപാണ് പ്രബിഷ കുഞ്ഞുമായി സദാം ഹുസൈനോപ്പം ഒളിച്ചോടിയത് ; വിശന്ന് കരഞ്ഞ കുഞ്ഞിന് മദ്യം നൽകി, തലയ്ക്കടിച്ച് കൊ,ലപ്പെടുത്തിയ സംഭവത്തിൽ അമ്മയും കാമുകനും അറസ്റ്റിൽ

chanakya news
-Advertisements-

കന്യാകുമാരി : വിശന്ന് കരഞ്ഞ കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഇരയുമൻതുറ സ്വദേശി പ്രബിഷയുടെ മകൻ അരിസ്റ്റോ ബ്യുലൻ (ഒരു വയസ്) ആണ് മരിച്ചത്. സംഭവത്തിൽ പ്രബിഷയേയും കാമുകൻ മുഹമ്മദ് സദാം ഹുസൈനെയും പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിശന്ന് കരഞ്ഞ കുഞ്ഞിന്റെ വായിൽ മദ്യം ഒഴിക്കുകയും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികളെ പോലീസ് അന്വേഷണത്തിൽ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ദിവസങ്ങൾക്ക് മുൻപാണ് ഭർത്താവിനേയും കുടുംബത്തേയും ഉപേക്ഷിച്ച് ഇളയകുട്ടിയായ അരിസ്റ്റോയേയും കൂട്ടി കാമുകനായ സദാം ഹുസൈനോപ്പം പ്രബിഷ ഒളിച്ചോടിയത്. തുടർന്ന് പലയിടങ്ങളിലായി താമസിച്ച് വരികയായിരുന്നു.

English Summary : The mother and her boyfriend killed the child

-Advertisements-