Monday, May 6, 2024
-Advertisements-
NATIONAL NEWSmangaluruക്ലാസ്സ് കഴിഞ്ഞ ശേഷം ഇരുവരും ബീച്ചിലെത്തി കടലിൽ ഇറങ്ങുകയായിരുന്നു ; മംഗലാപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ രണ്ട്...

ക്ലാസ്സ് കഴിഞ്ഞ ശേഷം ഇരുവരും ബീച്ചിലെത്തി കടലിൽ ഇറങ്ങുകയായിരുന്നു ; മംഗലാപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ രണ്ട് മലയാളി വിദ്യാർത്ഥികൾ തിരയിൽപ്പെട്ട് മരിച്ചു

chanakya news
-Advertisements-

മംഗളൂരു : ഉള്ളാൾ സോമേശ്വരം ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് മലയാളി വിദ്യാർത്ഥികൾ തിരയിൽപ്പെട്ട് മരിച്ചു. കാസർഗോഡ് മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശികളായ യശ്വിത് (18), യുവരാജ് (18) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം നടന്നത്.

മംഗളൂരുവിലെ സ്വകാര്യ പ്രീ യൂണിവേഴ്‌സിറ്റി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥികളായിരുന്നു യശ്വിതും, യുവരാജു ഉം. ശനിയാഴ്ച ക്ലാസ്സ് കഴിഞ്ഞതിന് ശേഷം ബീച്ചിലെത്തിയ ഇരുവരും കടലിൽ കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടെ ശക്തമായ തിരമാലയിൽപെട്ട് ഒരാൾ കടലിലേക്ക് ഒഴുക്കി. കൂട്ടുകാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റേയാളും തിരയിൽപെടുകയായിരുന്നു.

രണ്ട് പേരെയും കാണാതായതോടെ കരയിൽ നിന്നവർ ലൈഫ് ഗാർഡുകളെ വിവരമറിയിക്കുകയും ഗാർഡുകൾ കടലിൽ ഇറങ്ങി വിദ്യാർത്ഥികളെ കരയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

English Summary : two malayali students drowned in the sea in mangalore

-Advertisements-