Monday, May 13, 2024
-Advertisements-
NATIONAL NEWSഅടുത്ത വർഷം ജനുവരി രണ്ടിന് സിന്ധുജയുടെ വിവാഹം നിശ്ചയിച്ചിരുന്നു ; വനിതാ ഡോക്ടറെ കിടപ്പ് മുറിയിൽ...

അടുത്ത വർഷം ജനുവരി രണ്ടിന് സിന്ധുജയുടെ വിവാഹം നിശ്ചയിച്ചിരുന്നു ; വനിതാ ഡോക്ടറെ കിടപ്പ് മുറിയിൽ മ രിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

ചെന്നൈ : വനിതാ ഡോക്ടറെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈ സ്വദേശിനിയും കൊല്ലെഗലിലെ സർക്കാർ ആശുപത്രിയിലെ അനസ്‌ത്യേഷ്യ വിഭാഗത്തിലെ ഡോക്ടറുമായ സിന്ധുജ (28) ആണ് മരിച്ചത്. രാവിലെ ഡ്യുട്ടിക്ക് എത്താത്തതിനാൽ ആശുപത്രി അധികൃതർ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. തുടർന്ന് സഹപ്രവർത്തകർ താമസ സ്ഥലത്തെത്തി നോക്കിയപ്പോഴാണ് കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ജനാല വഴി നോക്കിയപ്പോഴാണ് സിന്ധുജയുടെ മൃതദേഹം കണ്ടെത്തിയത്. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സമീപത്തായി സിറിഞ്ചും മരുന്നുകളും കണ്ടെത്തി. പോലീസ് സ്ഥലത്തെത്തിയാണ് സിന്ധുജയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

അടുത്ത വർഷം ജനുവരി രണ്ടിന് സിന്ധുജയുടെ വിവാഹം നിശ്ചയിച്ചിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : doctor sindhuja found dead

-Advertisements-