Thursday, October 10, 2024
-Advertisements-
NATIONAL NEWSതലേദിവസം രാത്രി ഹണിമൂണിന് പോകുന്ന കാര്യങ്ങൾ ഇരുവരും സംസാരിച്ചിരുന്നു ; രണ്ട് ദിവസം മുൻപ് വിവാഹിതനായ...

തലേദിവസം രാത്രി ഹണിമൂണിന് പോകുന്ന കാര്യങ്ങൾ ഇരുവരും സംസാരിച്ചിരുന്നു ; രണ്ട് ദിവസം മുൻപ് വിവാഹിതനായ യുവാവ് ഭാര്യയുടെ കല്യാണ സാരിയിൽ തൂങ്ങി ജീവനൊടുക്കി

chanakya news

ചെന്നൈ : വിവാഹം കഴിഞ്ഞതിന്റെ രണ്ടാം ദിവസം ഭാര്യയുടെ കല്യാണ സാരിയിൽ യുവാവ് തൂങ്ങി മരിച്ചു. ചെന്നൈ റാണിപ്പെട്ട് സ്വദേശി ശരവണൻ (27) ആണ് മരിച്ചത്. രണ്ട് ദിവസം മുൻപാണ് ശരവണനും ചെങ്കൽപെട്ട് സ്വദേശിനിയുമായ 21 കാരിയും വിവാഹിതരായത്.

കഴിഞ്ഞ ദിവസം രാത്രി ഇരുവരും ഹണിമൂൺ ആഘോഷിക്കുന്നതിനായി പോകാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇന്നലെ പുലർച്ചെ യുവതി എഴുന്നേറ്റപ്പോൾ ശരവണനെ കല്ല്യാണ സാരിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ശരവണൻ മരിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ചെങ്കൽപെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മാതാപിതാക്കളേയും ബന്ധുക്കളേയും ചോദ്യം ചെയ്തു.

English Summary : two days after marriage man hangs self using wedding saree