ഉത്തർപ്രദേശ് : സഹോദര തുല്ല്യനായ യുവാവുമായുള്ള അവിഹിത ബന്ധം എതിർത്ത അമ്മയെ യുവതിയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. സംഭവത്തിൽ ഉത്തർപ്രദേശ് ഉന്നാവ് സ്വദേശികളായ ശിവം റാവത്ത്, പൂജ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പൂജയുടെ വിവാഹ നിശ്ചയം ദിവസങ്ങൾക്ക് മുൻപ് മറ്റൊരു യുവാവുമായി നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കാമുകനൊപ്പം ചേർന്ന് അമ്മയെ കൊലപ്പെടുത്തിയത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മൊഹല്ല ബന്ധുവിഹാറിൽ വാടകയ്ക്ക് താമസിച്ചിരുന്ന ശാന്തി സിംഗ് നെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശാന്തി സിംഗിന്റെ മൂന്നാം വിവാഹത്തിലെ മകളാണ് പൂജ. എന്നാൽ ശാന്തി സിംഗിന്റെ രണ്ടാം വിവാഹത്തിലുണ്ടായ മകനാണ് ശിവം റാവത്ത്. ഇരുവരും തമ്മിലുള്ള അവിഹിത ബന്ധം നേരിട്ട് കണ്ട ശാന്തി സിംഗ് ബന്ധത്തെ എതിർക്കുകയും വഴക്കിടുകയും ചെയ്തിരുന്നു. സംഭവ ദിവസം ഇരുവരും വീട്ടിൽ ഒരുമിച്ച് താമസിക്കുകയും ശാന്തി സിംഗിനെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു.
മുഖത്തും കഴുത്തിനും വെട്ടേറ്റ നിലയിലാണ് ശാന്തി സിംഗിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം രക്ഷപെട്ട പൂജയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാമുകനെ പോലീസ് അറസ്റ്റ് ചെയ്യുകയും തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പൂജയ്ക്കും കൊലപാതകത്തിൽ പങ്കുള്ളതായി കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇരുവരെയും തമ്മിൽ അകറ്റുന്നതിനായാണ് അമ്മ മറ്റൊരു യുവാവുമായി വിവാഹം നടത്താൻ ശ്രമിച്ചതെന്നും ഇതാണ് കൊലപതകത്തിന് കാരണമെന്നും പൂജ പോലീസിനോട് പറഞ്ഞു.