Friday, May 3, 2024
-Advertisements-
KERALA NEWSപ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം നേരിട്ട് കണ്ട പതിമൂന്നുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ

പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം നേരിട്ട് കണ്ട പതിമൂന്നുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ

chanakya news
-Advertisements-

കാസർഗോഡ് : നീലേശ്വരത്ത് അവിഹിത ബന്ധം നേരിൽ കണ്ട പതിമൂന്നുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മടികൈ നൂഞ്ഞി സ്വദേശി വിജേഷ് (32) ആണ് അറസ്റ്റിലായത്. പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിത ബന്ധം യുവതിയുടെ മകൻ കാണാൻ ഇടയായതാണ് കൊലപാതക ശ്രമത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. യുവതിയുമായുള്ള ബന്ധം പുറത്തറിയുമെന്ന് ഭയന്നാണ് കുട്ടിയുടെ കഴുത്തിൽ കുരുക്കിട്ട് പ്രതി കൊലപ്പെടുത്താൻ ശ്രമിച്ചത്.

ഓട്ടോ ഡ്രൈവറായ വിജേഷും പ്രവാസിയുടെ ഭാര്യയും കുറെ നാളുകളായി അടുപ്പത്തിലായിരുന്നു. ദിവസങ്ങൾക്ക് മുൻപ് യുവതിയെ കാണാൻ എത്തിയ വിജേഷിനെയും യുവതിയേയും പതിമൂന്നുകാരനായ യുവതിയുടെ മകൻ അരുതാത്ത രീതിയിൽ കാണാൻ ഇടയായി. തുടർന്നാണ് വിവരം പുറത്തറിയാതിരിക്കാൻ വിജേഷ് പതിമൂന്നുകാരനെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ വിജേഷിന്റെ കൈയിൽ നിന്നും കുട്ടി ഓടി രക്ഷപെട്ടു. കുട്ടി രക്ഷപെട്ടതിന് പിന്നാലെ വിജേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

പതിമൂന്നുകാരൻ നടന്ന വിവരം നാട്ടുകാരിൽ ചിലരോട് പറയുഞ്ഞു. തുടർന്ന് നാട്ടുകാർ വീട്ടിലെത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരെത്തി കുട്ടിയിൽ നിന്നും മൊഴിയെടുക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. ആത്മഹത്യയ്ക്ക് ശ്രമിച്ച വിജേഷ് ആശുപത്രിയിൽ ചികിത്സ തേടി. കുട്ടിയെ കൊലപ്പെടുത്താനുള്ള തീരുമാനം അമ്മയുടെ അറിവോടെയാണോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ച് വരുന്നതായി പോലീസ് അറിയിച്ചു.

English Summary : the police arrested auto draiver trying to kill student update

-Advertisements-