Saturday, May 4, 2024
-Advertisements-
KERALA NEWSകാർ ഇടിച്ച് റോഡിലേക്ക് തെറിച്ച് വീണു, പിന്നാലെ വന്ന ലോറി തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

കാർ ഇടിച്ച് റോഡിലേക്ക് തെറിച്ച് വീണു, പിന്നാലെ വന്ന ലോറി തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

chanakya news
-Advertisements-

തിരുവനന്തപുരം : കാർ ഇടിച്ച് റോഡിൽ വീണയാൾ തലയിലൂടെ ലോറി കയറിയിറങ്ങി മരിച്ചു. നാഗർകോവിൽ സ്വദേശി കൃഷ്ണകുമാർ (43) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെ വെഞ്ഞാറമൂട് ആലന്തറയിലാണ് അപകടം നടന്നത്.

കെട്ടിട നിർമ്മാണ തൊഴിലാളിയായ കൃഷ്ണകുമാർ കടയിൽ കയറി ചായ കുടിച്ചതിന് ശേഷം വാഹനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെ വെഞ്ഞാറമൂട് ഭാഗത്ത് നിന്നും വന്ന കാർ കൃഷ്ണകുമാറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ കൃഷ്ണകുമാറിന്റെ തലയിലൂടെ പിന്നാലെ വന്ന ലോറി കയറിയിറങ്ങുകയായിരുന്നു.

കൃഷ്ണകുമാർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം വെഞ്ഞാറമൂടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം കൃഷ്ണകുമാറിനെ ഇടിച്ചിട്ട കാർ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ ലോറി നിർത്താതെ പോയതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

English Summary : The young man lost his life in the accident

-Advertisements-