Friday, May 3, 2024
-Advertisements-
KERALA NEWSപതിമൂന്ന്കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

പതിമൂന്ന്കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

മലപ്പുറം : മേലാറ്റൂരിൽ പതിമൂന്നുകാരി ജീവനൊടുക്കിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുപ്പളശ്ശേരി സ്വദേശി മുഹമ്മദ് റഫീഖ് (20) ആണ് അറസ്റ്റിലായത്. ഈ മാസം പന്ത്രണ്ടാം തീയ്യതിയാണ് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പുമുറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗീക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് റഫീഖ് അറസ്റ്റിലായത്. പ്രണയം നടിച്ച് പെൺകുട്ടിയെ നിരവധി തവണ പ്രതി പീഡനത്തിന് ഇരയാക്കിയിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തു.

English Summary : Thirteen-year-old girl was found dead inside the house and arrested

-Advertisements-