Friday, May 10, 2024
-Advertisements-
KERALA NEWSമദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത യുവാവിനെ മർദിച്ചു ; ബന്ധുവിനെ മർദിച്ചത് ചോദിക്കാൻ ചെന്ന യുവാവിനെ...

മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത യുവാവിനെ മർദിച്ചു ; ബന്ധുവിനെ മർദിച്ചത് ചോദിക്കാൻ ചെന്ന യുവാവിനെ ബിയർ കുപ്പി കൊണ്ട് കുത്തികൊലപ്പെടുത്തി

chanakya news
-Advertisements-

തിരുവനന്തപുരം : ബന്ധുവിനെ മർദിച്ചത് ചോദിക്കാൻ ചെന്ന യുവാവിനെ ബിയർ കുപ്പി കൊണ്ട് കുത്തി കൊലപ്പെടുത്തി. കാരങ്കോട്ട്കോണം സ്വദേശി ശരത് (24) ആണ് മരിച്ചത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം നടന്നത്.

പ്രദേശത്തെ ക്ഷേത്രത്തിൽ കഴിഞ്ഞ വർഷം നടന്ന ഉത്സവത്തിന് മൈക്ക് സെറ്റ് കെട്ടിയതുമായി ബന്ധപ്പെട്ട് മദ്യപാനത്തിനിടെ തർക്കമുണ്ടായി. ഇതിനിടെ സ്ഥലത്തെത്തിയ രാജേഷ് ബഹളമുണ്ടാക്കുന്നത് ചോദ്യം ചെയ്തതോടെ മദ്യപാനി സംഘത്തിലുണ്ടായിരുന്ന അരുൺ രാജേഷിനെ മർദിക്കുകയായിരുന്നു.

രാജേഷിനെ മർദിച്ച സംഭവത്തിൽ ചോദിക്കാൻ ചെന്ന ബന്ധുക്കളായ ശരത്തിനേയും,അഖിലേഷിനെയും ബിയർകുപ്പികൊണ്ട് കുത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശരത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.

English Summary : youth was killed in thriuvanathapuram

-Advertisements-