Friday, May 17, 2024
-Advertisements-
ENTERTAINMENTCinemaവീമാനയാത്രക്കിടെ സഹയാത്രികൻ അപമര്യദയായി പെരുമാറിയെന്ന നടി ദിവ്യപ്രഭയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

വീമാനയാത്രക്കിടെ സഹയാത്രികൻ അപമര്യദയായി പെരുമാറിയെന്ന നടി ദിവ്യപ്രഭയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

chanakya news
-Advertisements-

കോട്ടയം : വീമാനയാത്രയ്ക്കിടെ സഹയാത്രികൻ മോശമായി പെരുമാറിയെന്ന ചലച്ചിത്രതാരം ദിവ്യപ്രഭയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

മുംബൈയിൽ നിന്നും കൊച്ചിയിലേക്ക് എയർ ഇന്ത്യയിൽ യാത്ര ചെയ്യുന്നതിനിടെയാണ് താരത്തിനോട് സഹയാത്രികൻ അപമര്യദയായി പെരുമാറിയത്. തൊട്ട് അടുത്ത സീറ്റിൽ ഇരുന്ന ആളാണ് മോശമായി പെരുമാറിയതെന്നും അയാൾ മദ്യ ലഹരിയിലായിരുന്നതായും താരം നേരത്തെ പറഞ്ഞിരുന്നു.

എയർ ഇന്ത്യ അധികൃതരോട് പരാതിപ്പെട്ടെങ്കിലും യാതൊരുവിധത്തിലുള്ള നടപടിയും സ്വീകരിച്ചില്ലെന്നും ദിവ്യപ്രഭ ആരോപിക്കുന്നു. തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ ദുരനുഭവം പങ്കുവെയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ നെടുമ്പാശേരി പോലീസ് യുവാവിനെതിരെ കേസെടുക്കുകയും താരത്തിന്റെ മൊഴിയെടുക്കുകയും ചെയ്തു.

English Summary : Police registered a case against young for misbehaving with actress Divya Prabha

-Advertisements-