കോഴിക്കോട് : കണ്ണൂർ വീമാനത്താവളത്തിൽ ടിക്കറ്റ് നിരക്ക് വർദ്ധിക്കാൻ കാരണം കേന്ദ്രസർക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യമായ സൗകര്യങ്ങളുണ്ടായിട്ടും കേന്ദ്രസർക്കാർ വീമാനകമ്പനികൾക്ക് അനുമതി നൽകാത്തതാണ് ടിക്കറ്റ് നിരക്ക് വർദ്ധിക്കാൻ കാരണമായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽ കൂടുതൽ സമ്മർദ്ദം ചെലുത്താൻ എംപി മാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊയിലാണ്ടിയിൽ നവകേരള സദസ്സുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളിൽ നടന്ന നവകേരള സദസ്സിൽ പതിനയ്യായിരത്തോളം പരാതികളാണ് ലഭിച്ചത്. കാസർഗോഡ്,കണ്ണൂർ,കോഴിക്കോട് ജില്ലകളിൽ നിന്നായി ഏകദേശം 76,537 പരാതികൾ ലഭിച്ചു.
English Summary : Three quarter lakh complaints have been received so far in Navakerala sadas