Sunday, May 12, 2024
-Advertisements-
KERALA NEWSKannur Newsചാർജ് ചെയ്യാനിട്ട മൊബൈൽ ഫോൺ കട്ടിലിൽ കയറി കുട്ടി എടുക്കാൻ ശ്രമിക്കുകയായിരുന്നു ; കട്ടിലിൽ നിന്നും...

ചാർജ് ചെയ്യാനിട്ട മൊബൈൽ ഫോൺ കട്ടിലിൽ കയറി കുട്ടി എടുക്കാൻ ശ്രമിക്കുകയായിരുന്നു ; കട്ടിലിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരൻ മ,രിച്ചു

chanakya news
-Advertisements-

കണ്ണൂർ : കട്ടിലിൽ നിന്നും താഴെ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന മൂന്ന് വയസുകാരൻ മരിച്ചു. പെരിങ്ങോം കുറ്റൂർ സ്വദേശികളായ ഷിജു-ഗ്രീഷ്മ ദമ്പതികളുടെ മകൻ ഇവാൻ (മൂന്ന്) ആണ് മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കട്ടിലിൽ നിന്നും വീണ് പരിക്കേറ്റ ഇവാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെളിയാഴ്ച ഏഴ് മണിയോടെ ചാർജ് ചെയ്യാൻ വെച്ച മൊബൈൽ ഫോൺ കുട്ടി കട്ടിലിന് മുകളിൽ കയറി എടുക്കാൻ ശ്രമിക്കുന്നതിനിടെ കട്ടിലിൽ നിന്നും കാൽ തെന്നി താഴെ വീഴുകയായിരുന്നു. തറയിൽ തലയിടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

പ്രാഥമിക ചികിത്സ നൽകിയ ശേഷം ഡോകർമാരുടെ നിർദേശ പ്രകാരം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

English Summary : three year old boy who was being treated after falling from the bed died

-Advertisements-