Thursday, May 2, 2024
-Advertisements-
KERALA NEWSചെറിയ തുക തന്നാൽ വലിയ തുക തിരിച്ച് തരാം ; ഓഹരി വിപണിയുടെ മറവിൽ നിരവധിപേരിൽ...

ചെറിയ തുക തന്നാൽ വലിയ തുക തിരിച്ച് തരാം ; ഓഹരി വിപണിയുടെ മറവിൽ നിരവധിപേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ

chanakya news
-Advertisements-

തൃശൂർ : ഓഹരിവിപണിയുടെ മറവിൽ നിരവധിപേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ കുറ്റൂർ സ്വദേശിനി മിഷ (39) ആണ് അറസ്റ്റിലായത്. തട്ടിയെടുത്ത പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ച് വരികയായിരുന്നു. വിയ്യൂർ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഓഹരിവിപണിയിൽ ചെറിയ തുക നിക്ഷേപിച്ചാൽ വലിയ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് നിരവധി പേരിൽ നിന്നായി ലക്ഷങ്ങൾ വാങ്ങുകയായിരുന്നു. ചെറിയ തുക നിക്ഷേപിക്കുന്നവർക്ക് ആദ്യമൊക്കെ പണം നൽകി വിശ്വാസം നേടിയെടുത്ത ശേഷം വലിയ തുകകൾ വാങ്ങുകയായിരുന്നു.

ലക്ഷങ്ങൾ നൽകിയവർക്ക് പണം തിരിച്ച് നൽകാതെ വന്നതോടെ തട്ടിപ്പിന് ഇരയായവർ പോലീസിനെ സമീപിക്കുകയായിരുന്നു. വിയ്യൂർ എസ്എച്ഒ കെസി ബൈജു എസ്‌ഐ ജോമോൻ തുടങ്ങിയവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

English Summary : thrissur fraud of lakhs under the guise of investment woman arrested

-Advertisements-