Sunday, May 5, 2024
-Advertisements-
KERALA NEWSരാത്രിയിൽ വീടിന് സമീപത്ത് സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്ന് ചോദ്യം ചെയ്തു ; ഗൃഹനാഥനെ കുത്തിപ്പരിക്കേൽപ്പിച്ച...

രാത്രിയിൽ വീടിന് സമീപത്ത് സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്ന് ചോദ്യം ചെയ്തു ; ഗൃഹനാഥനെ കുത്തിപ്പരിക്കേൽപ്പിച്ച രണ്ട് പേർ അറസ്റ്റിൽ

chanakya news
-Advertisements-

പാലക്കാട് : ഒലവക്കോടിൽ ഗൃഹനാഥനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച രണ്ട് ട്രാൻസ്ജെൻഡർമാരെ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചിക്കോട് സ്വദേശികളായ വൃന്ദ,ജോമോൾ എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒലവക്കോട് സ്വദേശി സെന്തിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം രാത്രിയിൽ സെന്തിൽകുമാറിന്റെ വീടിന് പരിസരത്ത് സംശയാസ്പദമായ രീതിയിൽ വൃന്ദയേയും,ജോമോളെയും കണ്ടതിനെ തുടർന്ന് സെന്തിൽകുമാർ ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായ വൃന്ദയും,ജോമോളും സെന്തിൽകുമാറിനെ ക്രൂരമായി അടിച്ച് വീഴ്ത്തിയതിന് ശേഷം കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

അക്രമത്തിന് ശേഷം സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കഴുത്തിൽ ഗുരുതരമായി പരിക്കേറ്റ സെന്തിൽകുമാറിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സെന്തിൽകുമാർ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

English Summary : Two persons arrested for stabbing the head of the house

-Advertisements-