Friday, May 3, 2024
-Advertisements-
KERALA NEWSടർഫിൽ നിന്നും കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും ; മലപ്പുറത്ത് നിയന്ത്രണംവിട്ട സ്കൂട്ടർ മതിലിലിടിച്ച്...

ടർഫിൽ നിന്നും കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും ; മലപ്പുറത്ത് നിയന്ത്രണംവിട്ട സ്കൂട്ടർ മതിലിലിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാക്കൾ മരിച്ചു

chanakya news
-Advertisements-

മലപ്പുറം : തിരൂരിൽ നിയന്ത്രണംവിട്ട സ്കൂട്ടർ മതിലിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാക്കൾ മരിച്ചു. മലപ്പുറം തലക്കടത്തൂർ പടിഞ്ഞാക്കര സ്വദേശി ഇബ്രാഹിമിന്റെ മകൻ ഇർഫാൻ (18), നാലുകണ്ടതിൽ വിനോദിന്റെ മകൻ മൃദുൽ (21) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ ഇരിങ്ങാവൂർ കുറുപ്പിൻപടിയിലാണ് അപകടം നടന്നത്. ഇരിങ്ങാവൂരിലെ ടർഫിൽ നിന്നും കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇർഫാനും,മൃദുലും. ഇതിനിടെ നിയന്ത്രണംവിട്ട സ്കൂട്ടർ മതിലിലിടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരേയും നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചു.

തിരൂർ ആശുപത്രിയിൽ എത്തിച്ച ഇരുവരേയും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. രണ്ട് പേർക്കും ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ തീരുമാനിച്ചിരുന്നു. ഇതിനിടെ ഇരുവരും മരണപ്പെടുകയായിരുന്നു.

English Summary : two persons undergoing treatment after accident died at malappuram

-Advertisements-