Friday, May 3, 2024
-Advertisements-
INTERNATIONAL NEWSഅഞ്ജുവിന് അവിഹിത ബന്ധമുള്ളതായി സാജു സംശയിച്ചിരുന്നു, ഡേറ്റിംഗ് സൈറ്റുകളും അകൗണ്ട് ; ലണ്ടനിൽ ഭാര്യയേയും മക്കളേയും...

അഞ്ജുവിന് അവിഹിത ബന്ധമുള്ളതായി സാജു സംശയിച്ചിരുന്നു, ഡേറ്റിംഗ് സൈറ്റുകളും അകൗണ്ട് ; ലണ്ടനിൽ ഭാര്യയേയും മക്കളേയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കണ്ണൂർ സ്വദേശിയെ ശിക്ഷിച്ച് കോടതി

chanakya news
-Advertisements-

ലണ്ടൻ : ഭാര്യയേയും, മക്കളെയും ബ്രിട്ടനിലെ താമസ സ്ഥലത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിനെ ജീവപര്യന്ത്യം തടവിന് ശിക്ഷിച്ച് കോടതി. കോട്ടയം വൈക്കം സ്വദേശിനി അഞ്ജു (35) മക്കളായ ജീവ (6), ജാൻവി(4) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് കണ്ണൂർ പടിയൂർ സ്വദേശിയായ സാജു (52) നെ കോടതി ശിക്ഷിച്ചത്.

കഴിഞ്ഞ വർഷം ഡിസംബർ 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലണ്ടൻ നോർത്താംപറ്റാൻഷയറിലെ കെറ്ററിംഗിലുള്ള വീട്ടിലാണ് അഞ്ജുവിനെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ അറസ്റ്റിലായ സാജു മാസങ്ങൾക്ക് ശേഷം കുറ്റം സമ്മതിച്ചിരുന്നു.

ഭാര്യ അഞ്ജുവിന് അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സാജു പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. മദ്യലഹരിയിലാണ് കൊലപാതകം നടത്തിയതെന്നും സാജുവിന്റെ മൊഴിയിൽ പറയുന്നു. അതേസമയം അഞ്ജു ജോലിക്ക് പോയിരുന്ന സമയങ്ങളിൽ സാജു ഡേറ്റിംഗ് സൈറ്റുകളിൽ സ്ത്രീകൾക്ക് വേണ്ടി തിരച്ചിൽ നടത്തിയതായി പോലീസ് കണ്ടെത്തി. എന്നാൽ സാജു പറയുന്നത് പോലെ അഞ്ജുവിന് അവിഹിതബന്ധമുള്ളതായതിന് തെളിവില്ലെന്ന് പോലീസ് പറയുന്നു.

English Summary : uk malayali nurse anju murder case

-Advertisements-