Tuesday, May 21, 2024
-Advertisements-
KERALA NEWSഭാര്യയെ കൊ,ലപ്പെടുത്തിയതിന് ശേഷം ഷാജി രണ്ട് ദിവസം മൃ,തദേഹത്തിനൊപ്പം കഴിഞ്ഞു ; പാലക്കാട് ദമ്പതികളെ മ,രിച്ച...

ഭാര്യയെ കൊ,ലപ്പെടുത്തിയതിന് ശേഷം ഷാജി രണ്ട് ദിവസം മൃ,തദേഹത്തിനൊപ്പം കഴിഞ്ഞു ; പാലക്കാട് ദമ്പതികളെ മ,രിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

chanakya news
-Advertisements-

പാലക്കാട് : മുളയങ്കാവിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയതാണെന്ന് പോലീസ്. മുളയങ്കാവ് സ്വദേശി ഷാജിയുടെ ഭാര്യ സുചിത്ര (37) ആണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം രണ്ട് ദിവസം മൃതദേഹത്തോടൊപ്പം കഴിഞ്ഞ ഷാജി പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു. സുചിത്രയുടെ മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമുണ്ട്. എന്നാ ഷാജിയുടെ മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമാണുള്ളത്.

കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ഷാജി സുചിത്രയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. സുചിത്രയുടെ നെഞ്ചിലും കഴുത്തിലുമായി പതിമൂന്നിലേറെ കുത്തുകളുണ്ടെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയത്. അഞ്ച് വർഷത്തോളമായി ഷാജിയും സുചിത്രയും മകനും മുളയങ്കാവിലെ വാടക വീട്ടിലാണ് താമസം. പത്ത് വയസുകാരനായ മകനെ ദിവസങ്ങൾക്ക് മുൻപ് ഷാജിയുടെ വീട്ടിൽ കൊണ്ടുവിട്ടിരുന്നു.

വാടക വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് പ്രദേശവാസികൾ നടത്തിയ പരിശോധനയിലാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വീട്ടുടമസ്ഥനേയും പോലീസിനേയും വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

English Summary : husband and wife found dead at their home in palakkad

-Advertisements-