Wednesday, May 1, 2024
-Advertisements-
KERALA NEWSകുഞ്ഞിനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതിയെ കാറിൽ കയറ്റിയത് ; ബൈക്ക് തടഞ്ഞ് നിർത്തി ഭാര്യയേയും കുഞ്ഞിനേയും...

കുഞ്ഞിനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതിയെ കാറിൽ കയറ്റിയത് ; ബൈക്ക് തടഞ്ഞ് നിർത്തി ഭാര്യയേയും കുഞ്ഞിനേയും ആൺ സുഹൃത്ത് തട്ടിക്കൊണ്ടുപോയതായി ഭർത്താവിന്റെ പരാതി

chanakya news
-Advertisements-

പത്തനംതിട്ട : തിരുവല്ലയിൽ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ഭാര്യയേയും കുഞ്ഞിനേയും ആൺ സുഹൃത്ത് തട്ടിക്കൊണ്ടുപോയതായി പരാതി. രാത്രി ഭാര്യയ്ക്കും കുഞ്ഞിനും ഒപ്പം യാത്ര ചെയ്യുന്നതിനിടെ ഭാര്യയുടെ ആൺ സുഹൃത്തും സംഘവും വഴിയിൽ തടഞ്ഞ് നിർത്തി തട്ടിക്കൊണ്ടുപോയെന്നാണ് ഭർത്താവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ചെങ്ങന്നൂർ സ്വദേശി പ്രിന്റു പ്രസാദിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുമൂലപുരം കുറ്റൂരിപാലത്തിന് സമീപത്തുള്ള തട്ടുകടയിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാറിലെത്തിയ സംഘം യുവതിയേയും കുഞ്ഞിനേയും തട്ടികൊണ്ട് പോകുകയായിരുന്നു.

റോഡിന് കുറുകെ കാർ നിർത്തി വഴി തടഞ്ഞതിന് ശേഷം പ്രതികൾ ഭർത്താവിനെ പിടിച്ച് വെയ്ക്കുകയും യുവതിയുടെ കൈയിലുണ്ടായിരുന്ന കുഞ്ഞിനെ വാങ്ങി കാറിലേക്ക് കൊണ്ട് പോകുകയും തന്റെ കൂടെ വന്നില്ലെങ്കിൽ കുഞ്ഞിനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ബലംപ്രയോഗിച്ച് കാറിൽ കയറ്റുകയുമായിരുന്നു.

English Summary : woman and child kidnapped from thirumoolapuram thiruvalla

-Advertisements-