Friday, May 3, 2024
-Advertisements-
NATIONAL NEWSKarnataka Newsഭർത്താവുമായി വീഡിയോ കോളിൽ സംസാരിച്ചതിന് പിന്നാലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ഭർത്താവുമായി വീഡിയോ കോളിൽ സംസാരിച്ചതിന് പിന്നാലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

മംഗളൂരു : ഭർത്താവുമായി വീഡിയോ കോളിൽ സംസാരിച്ചതിന് പിന്നാലെ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മംഗളൂരു പുത്തൂർ സ്വദേശിനി പുണ്യശ്രീ (32) നെയാണ് വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബൽത്തങ്ങാടി സ്വദേശിയായ ഭർത്താവ് പുരുഷോത്തമന്റെ വീട്ടിൽ നിന്നും കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് പുണ്യശ്രീ സ്വന്തം വീട്ടിലെത്തിയത്.

ഭർത്താവ് പുരുഷോത്തമനുമായി വീഡിയോ കോൾ ചെയ്ത് സംസാരിച്ചതിന് പിന്നാലെ അമ്മായിയെ ഫോണിൽ വിളിച്ച് താൻ മരിക്കാൻ പോകുന്നുവെന്ന് പുണ്യശ്രീ അറിയിച്ചിരുന്നു. തുടർന്ന് വീട്ടുവളപ്പിലെ കിണറിൽ ചാടി ജീവനൊടുക്കുകയായിരുന്നു എന്നാണ് വിവരം.

പുണ്യശ്രീ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ മരണകാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : woman commits suicide by jumping in well at mothers house in puttur

-Advertisements-