Saturday, May 4, 2024
-Advertisements-
KERALA NEWSഭർത്താവ് നോക്കി നിൽക്കെ ഭാര്യ ബസ്സിനടിയിൽപെട്ട് മരിച്ചു ; ബസ് കയറുന്നതിനായി ഓടിയ വീട്ടമ്മ റോഡ്...

ഭർത്താവ് നോക്കി നിൽക്കെ ഭാര്യ ബസ്സിനടിയിൽപെട്ട് മരിച്ചു ; ബസ് കയറുന്നതിനായി ഓടിയ വീട്ടമ്മ റോഡ് മുറിച്ച് കടക്കുന്നതിനിടെ അതേ ബസ് ഇടിച്ച് മരിച്ചു

chanakya news
-Advertisements-

കോട്ടയം : കടുത്തുരുത്തിയിൽ ബസ് കയറുന്നതിനായി ഓടിയ വീട്ടമ്മ അതെ ബസ് ഇടിച്ച് മരിച്ചു. കാഞ്ഞിരത്താനം സ്വദേശിനിയും സെന്റ് ജോൺസ് നഴ്‌സറി സ്കൂളിലെ ഹെൽപ്പറുമായ ജോസി തോമസ് (54) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണിയോടെ കാഞ്ഞിരത്താനം ജംഗ്‌ഷനിൽ വെച്ചാണ് അപകടമുണ്ടായത്.

ഭർത്താവിനൊപ്പം കാഞ്ഞിരത്താനം ജംഗ്‌ഷനിൽ ബസ് കാത്ത് നിൽക്കുകയായിരുന്ന ജോസി അവിടുണ്ടായിരുന്ന കൂട്ടുകാരിയുമായി സംസാരിക്കുന്നതിനിടെ വൈക്കത്തേക്കുള്ള ബസ് വരികയും, ബസ് വരുന്നത് കണ്ട ഭർത്താവ് ബസിൽ കയറുന്നതിനായി റോഡ് മുറിച്ച് കടക്കുകയും ചെയ്തു. കൂട്ടുകാരിയുമായി സംസാരിച്ച ജോസി ബസ് കയറാനായി ബസിന് മുന്നിലൂടെ ഓടിയപ്പോൾ ബസ് മുന്നോട്ടെടുക്കുകയും ബസിനടിയിൽപെടുകയുമായിരുന്നു.

അതേസമയം റോഡ് മുറിച്ച് കടക്കുന്നതിന് മുൻപ് ജോസി കൈ ഉയർത്തി അടയാളം കാണിച്ചിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. എന്നാൽ ഡ്രൈവറുടെ ശ്രദ്ധയിൽ ഇത് പെട്ടിരുന്നില്ലെന്നും പറയുന്നു. ബസ് ഇടിച്ച് റോഡിൽ വീണ ജോസിയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങിയതിനെ തുടർന്ന് ജോസി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഭർത്താവ് നോക്കി നിൽക്കെയാണ് അപകടമുണ്ടായത്.

English Summary : woman died in accident kottayam

-Advertisements-