Friday, May 3, 2024
-Advertisements-
KERALA NEWSഅപകടത്തിൽ ശാന്തിനിയുടെ കാൽപാദം അറ്റ് പോയി ; ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ഇടിച്ച് കാൽനട...

അപകടത്തിൽ ശാന്തിനിയുടെ കാൽപാദം അറ്റ് പോയി ; ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ഇടിച്ച് കാൽനട യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

chanakya news
-Advertisements-

കൊല്ലം : കൊട്ടാരക്കരയിൽ കാർ ഇടിച്ച് വഴിയാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. കൊട്ടാരക്കര നെടുവത്തൂർ പ്ലാമൂട് സ്വദേശിനി ശാന്തിനി (33) ആണ് മരിച്ചത്. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയും നിയന്ത്രണം വിടുകയുമായിരുന്നു.

റോഡിന് വശത്തൂടെ നടന്ന് പോകുകയായിരുന്ന ശാന്തിനിയെ നിയന്ത്രണംവിട്ട കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ശാന്തിനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ശാന്തിനിയുടെ കാൽപ്പാദം അറ്റ് പോയിരുന്നു.

English Summary : woman dies after being hit by car at kottarakkara

-Advertisements-