Saturday, May 4, 2024
-Advertisements-
NATIONAL NEWSഅവിഹിത ബന്ധം ചോദ്യം ചെയ്ത ഭർത്താവിനെ മദ്യത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ അറസ്റ്റിൽ

അവിഹിത ബന്ധം ചോദ്യം ചെയ്ത ഭർത്താവിനെ മദ്യത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ അറസ്റ്റിൽ

chanakya news
-Advertisements-

ചെന്നൈ : അവിഹിത ബന്ധം ചോദ്യം ചെയ്ത ഭർത്താവിനെ മദ്യത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. ചെന്നൈ മധുരാന്തകം സ്വദേശിനി കവിത (35) ആണ് അറസ്റ്റിലായത്. അയൽവാസിയായ യുവാവുമായി കവിതയ്ക്ക് അവിഹിത ബന്ധമുണ്ടായിരുന്നു ഇത് ചോദ്യം ചെയ്ത ഭർത്താവ് സുകുമാറുമായി കവിത വഴക്കിട്ടിരിന്നു. ഇതിനെ തുടർന്ന് മൂന്ന് മാസം മുൻപ് ഇരുവരും അകന്ന് ജീവിക്കുകയായിരുന്നു.

ഇതിനിടയിൽ കുടുംബം ഇടപെട്ട് ഇരുവരെയും വീണ്ടും ഒന്നിപ്പിക്കുകയും ഒരുമിപ്പിച്ച് താമസിപ്പിക്കുകയും ചെയ്തു. എന്നാൽ കവിത അയൽവാസിയായ യുവാവുമായി അവിഹിത ബന്ധം തുടർന്നതോടെ വീണ്ടും ഭർത്താവ് വഴക്കിടുകയായിരുന്നു. ഇതിൽ പ്രകോപിതയായ കവിത ഭർത്താവ് വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യത്തിൽ വിഷം കലർത്തുകയായിരുന്നു. സുകുമാർ മദ്യം കഴിക്കുന്നതിനിടയിൽ ഒരു പെഗ് ചോദിച്ച് വീട്ടിലെത്തിയ സുഹൃത്തും സംഭവത്തിൽ മരണപെട്ടു.

സുകുമാറിനെയും സുഹൃത്തിനെയും വിഷം ഉള്ളിൽ ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് മരണപ്പെടുകയുമായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരുവരും മരണപ്പെട്ടത്. സംഭവത്തിൽ കവിതയെ പോലീസ് അറസ്റ്റ് ചെയ്തു.

English Summary : woman mixed poison in alcohol to kill her husband chennai

-Advertisements-