KERALA NEWSIdukki Newsഓണം അവധിക്ക് നാട്ടിലെത്തിയ സിന്ധു ആഴ്ചകൾക്ക് മുൻപാണ് ചെന്നൈയിലേക്ക് മടങ്ങിയത് ;...

ഓണം അവധിക്ക് നാട്ടിലെത്തിയ സിന്ധു ആഴ്ചകൾക്ക് മുൻപാണ് ചെന്നൈയിലേക്ക് മടങ്ങിയത് ; ചെന്നൈയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു

follow whatsapp

ഇടുക്കി : ചെന്നൈയിൽ ഹൗസ് സർജനായ ജോലി ചെയ്യുകയായിരുന്ന മലയാളി യുവതി പനി ബാധിച്ച് മരിച്ചു. ഇടുക്കി ഉപ്പുതുറ സ്വദേശികളായ രവി-വനജ ദമ്പതികളുടെ മകൾ ആർ സിന്ധു (26) ആണ് മരിച്ചത്. എംബിബിഎസ്‌ പഠനം പൂർത്തിയാക്കിയതിന് ശേഷം ഗൈനക്കോളജി വിഭാഗത്തിൽ പ്രവർത്തിച്ച് വരികയായിരുന്നു.

ഓണം അവധിക്ക് നാട്ടിലെത്തിയ സിന്ധു ആഴ്ചകൾക്ക് മുൻപാണ് ചെന്നൈലേക്ക് മടങ്ങിയത്. ദിവസങ്ങൾക്ക് മുൻപ് പനി ബാധിച്ച സിന്ധു ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ പനി മൂർച്ഛിച്ചതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധയിൽ ടൈഫോയിഡ് സ്ഥിരീകരിച്ചിരുന്നു.

- Advertisement -

English Summary : malayali girl dies of typhoid at chennai

spot_img