Sunday, April 28, 2024
-Advertisements-
NATIONAL NEWSKarnataka Newsസുഹൃത്തുക്കൾക്കൊപ്പം ഗോവയിലേക്ക് പോകുകയായിരുന്നു യുവതി ; ട്രെയിനിൽ ഉറങ്ങി കിടക്കുകയായിരുന്ന യുവതിയെ നോക്കി സ്വയംഭോഗം ചെയ്ത...

സുഹൃത്തുക്കൾക്കൊപ്പം ഗോവയിലേക്ക് പോകുകയായിരുന്നു യുവതി ; ട്രെയിനിൽ ഉറങ്ങി കിടക്കുകയായിരുന്ന യുവതിയെ നോക്കി സ്വയംഭോഗം ചെയ്ത യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

ഗോവ : ട്രെയിൻ യാത്രക്കിടയിൽ ഉറങ്ങുകയായിരുന്ന മലയാളി യുവതിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. കഴിഞ്ഞ ദിവസം പൂർണ എക്സ്പ്രസിലെ സ്ലീപ്പർ കോച്ചിലാണ് അതിക്രമം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം ഗോവയിലേക്ക് പോകുകയായിരുന്ന മലയാളി യുവതിക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്.

കർണാടകയിലെ ഗോകര്ണ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം. ഉറങ്ങുകയായിരുന്ന യുവതിക്ക് മുന്നിലിരുന്ന് യുവാവ് സ്വയംഭോഗം ചെയ്യുകയായിരുന്നു. യുവതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് സംഭവം ശ്രദ്ധിച്ചത്. തുടർന്ന് ഇവർ ബഹളം വെയ്ക്കുകയായിരുന്നു. ബഹളം കേട്ടാണ് യുവതി എഴുന്നേറ്റത് ഇതോടെ ഇയാൾ സീറ്റിൽ നിന്നും എഴുന്നേറ്റ് പോകുകയായിരുന്നു.

യുവതിയും സുഹൃത്തുക്കളും റെയിൽവേ എമർജൻസി നമ്പറിൽ വിവരം അറിയിക്കുകയും റെയിൽവേ പോലീസ് അടുത്ത സ്റ്റേഷനിൽ എത്തിയപ്പോൾ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

English Summary : nudity and masturbation on young woman during train journey arrested

-Advertisements-