Thursday, May 2, 2024
-Advertisements-
NATIONAL NEWSരണ്ട് ലക്ഷം രൂപ നൽകിയില്ലെങ്കിൽ പീഡനകേസിൽ കുടുക്കും ; കാമുകനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച...

രണ്ട് ലക്ഷം രൂപ നൽകിയില്ലെങ്കിൽ പീഡനകേസിൽ കുടുക്കും ; കാമുകനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവതി അറസ്റ്റിൽ

chanakya news
-Advertisements-

ന്യുഡൽഹി : പീഡനകേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി കാമുകനിൽ നിന്നും പണം തട്ടാൻ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. അലിഗഡ് സ്വാദേശിനി സോഫിയ (25) ആണ് അറസ്റ്റിലായത്. നേഹ ഠാക്കൂർ എന്ന വ്യാജ പേരിലാണ് യുവാവുമായി സോഫിയ സൗഹൃദം സ്ഥാപിച്ചത്.

സൗഹൃദം പ്രണയമായി മാറിയതോടെ വിവാഹം കഴിക്കണമെന്ന് സോഫിയ യുവാവിനോട് ആവശ്യപ്പെട്ടു. യുവാവ് വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. ഇതിനിടെയാണ് സോഫിയ യുവാവിനെ പീഡനകേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. രണ്ട് ലക്ഷം രൂപ തന്നില്ലെങ്കിൽ പീഡനകേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

യുവാവിന്റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതിക്ക് ക്രിമിനൽ പശ്ചാത്തലം ഉള്ളതായി കണ്ടെത്തി. കൂടാതെ യുവതി നേരത്തേയും സമാനമായ രീതിയിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു. ഇത്തരത്തിൽ നിരവധി കേസുകൾ യുവതിക്കെതിരെയുണ്ടെന്നും പോലീസ് പറയുന്നു.

English Summary : woman who tried to extort money from her boyfriend was arrested

-Advertisements-