Saturday, May 4, 2024
-Advertisements-
KERALA NEWSബസ്സിനെ മറികടക്കുന്നതിനിടെ ഡിവൈഡറിലിടിച്ച ബൈക്ക് നിയന്ത്രണംവിട്ട് ബിസ്സിനടിയിലേക്ക് വീണു, ശരീരത്തിലൂടെ ബസ് കയറി യുവാവിന് ദാരുണാന്ത്യം

ബസ്സിനെ മറികടക്കുന്നതിനിടെ ഡിവൈഡറിലിടിച്ച ബൈക്ക് നിയന്ത്രണംവിട്ട് ബിസ്സിനടിയിലേക്ക് വീണു, ശരീരത്തിലൂടെ ബസ് കയറി യുവാവിന് ദാരുണാന്ത്യം

chanakya news
-Advertisements-

കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ കെഎസ്ആർടിസി ബസ്സിനടിയിൽപെട്ട് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി സ്കറിയ (25) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെ കുരിശിങ്കൽ ജംഗ്‌ഷനിലാണ് അപകടം സംഭവിച്ചത്.

കെഎസ്ആർടിസി ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് ഡിവൈഡറിൽ തട്ടി നിയന്ത്രണംവിട്ട് ബിസ്സിനടിയിലേക്ക് വീഴുകയായിരുന്നു. ബസിന്റെ പിൻചക്രം യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ കാഞ്ഞിരപ്പളിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary : young bike passenger dies after falling under bus

-Advertisements-