Friday, May 3, 2024
-Advertisements-
KERALA NEWSഹോട്ടൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മ,രിച്ചു, കൂടെയുണ്ടായിരുന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു

ഹോട്ടൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മ,രിച്ചു, കൂടെയുണ്ടായിരുന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു

chanakya news
-Advertisements-

തിരുവനന്തപുരം : ഹോട്ടൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പത്തനാപുരം സ്വദേശിയായ അജിൻ (30) ആണ് മരിച്ചത്. യുവാവിന്റെ കഴുത്തിന് ക്ഷതമേറ്റതായി കണ്ടെത്തിയരുന്നു.

കഴിഞ്ഞ ദിവസം രാത്രിയാണ് യുവാവിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന യുവതിയാണ് വിവരം ഹോട്ടൽ അധികൃതരെ അറിയിച്ചത്. തുടർന്ന് യുവാവിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ യുവാവ് മരണപ്പെടുകയായിരുന്നു.

പോസ്റ്റുമോർട്ടത്തിൽ യുവാവിന്റെ കഴുത്തിൽ ക്ഷതമേറ്റതായി കണ്ടെത്തി. ഇതാണ് മരണത്തിന് കാരണമായത്. സംഭവം നടക്കുമ്പോൾ യുവാവും യുവതിയും മദ്യ ലഹരിയിലായിരുന്നു. മരണത്തിൽ സംശയം തോന്നിയ പോലീസ് യുവതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

അതേസമയം അജിൻ തൂങ്ങി മരിക്കാൻ ശ്രമിച്ചപ്പോൾ യുവതി രക്ഷിച്ചതാകാം എന്ന സംശയത്തിലാണ് പോലീസ്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

English Summary : young man died and the woman police custody

-Advertisements-