Friday, May 3, 2024
-Advertisements-
KERALA NEWSപത്തുവർഷം പ്രണയിച്ച കാമുകി മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടി ; കോഴിക്കോട് പോലീസ് സ്റ്റേഷനിലെത്തി യുവാവ് ആത്മഹത്യയ്ക്ക്...

പത്തുവർഷം പ്രണയിച്ച കാമുകി മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടി ; കോഴിക്കോട് പോലീസ് സ്റ്റേഷനിലെത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

chanakya news
-Advertisements-

കോഴിക്കോട് : കാമുകി മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടിയതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. മാഹി സ്വദേശിയായ യുവാവാണ് കാമുകി പോയ വിഷമത്തിൽ ആത്മഹത്യ ശ്രമം നടത്തിയത്. നാട്ടുകാരും പോലീസും ചേർന്നാണ് യുവാവിനെ ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിച്ചത്.

അതേസമയം യുവാവിനെതിരെ കാമുകി പോലീസിൽ പരാതി നൽകിയിരുന്നു. ഇത് അന്വേഷിക്കുന്നതിനായി യുവാവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. കഴിഞ്ഞ പത്ത് വർഷമായി യുവതിയുമായി പ്രണയത്തിലായിരുന്നു. എന്നാൽ തന്നെ ചതിച്ച് യുവതി മറ്റൊരു യുവാവിനൊപ്പം പോയത് താങ്ങാൻ പറ്റിയില്ലെന്നും യുവാവ് പറയുന്നു. ഇക്കാര്യം സംസാരിക്കുന്നതിനായി കാമുകിയെ വിളിച്ചതിനാണ് തനിക്കെതിരെ പരാതി നൽകിയതെന്നും യുവാവ് പോലീസിനോട് പറഞ്ഞു.

അതേസമയം യുവാവ് പെട്രോളുമായാണ് പോലീസ് സ്റ്റേഷനിൽ എത്തിയത്. പോലീസ് സ്റ്റേഷനിൽവെച്ച് പെട്രോൾ ദേഹത്തൊഴിച്ച് ആത്മഹത്യ ശ്രമം നടത്തി. അഗ്നിരക്ഷ സേനയടക്കം സ്ഥലത്തെത്തിയാണ് യുവാവിനെ അനുനയിപ്പിച്ചത്. പോലീസും നാട്ടുകാരും പറഞ്ഞതോടെ യുവാവ് ആത്മഹത്യയിൽ നിന്നും പിന്മാറുകയായിരുന്നു.

English Summary : young man tried to commit suicide after reaching Kozhikode police station

-Advertisements-