Saturday, May 4, 2024
-Advertisements-
KERALA NEWSഭർത്താവ് മരിച്ച യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

ഭർത്താവ് മരിച്ച യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

തൃശൂർ : ഭർത്താവ് മരിച്ച യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഇരിങ്ങാലക്കുട സ്വദേശി സംഗമേശൻ (34) ആണ് അറസ്റ്റിലായത്. ഭർത്താവ് മരിച്ച കുന്നംകുളം സ്വദേശിനിയായ യുവതിയെ കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഇയാൾ പീഡിപ്പിച്ച് വരികയായിരുന്നു.

വിവാഹം കഴിക്കാമെന്ന ഉറപ്പിൽ യുവതിയെ ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയും യുവതിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ തട്ടിയെക്കുകയും ചെയ്തതായി പോലീസിൽ ലഭിച്ച പരാതിയിൽ പറയുന്നു. കൂടാതെ യുവതിയുടെ വീടും സ്ഥലവും എഴുതി നൽകണമെന്ന് ആവിശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.

English Summary : young man was arrested in the case of sexual harassment

-Advertisements-