Sunday, April 28, 2024
-Advertisements-
KERALA NEWSKasaragod Newsമാപ്പിള പാട്ടിന്റെ ഈണത്തിൽ സ്വാഗത ഗാനം, ഒരു കോടി രൂപയുടെ ബസ്, മുഖ്യമന്ത്രിക്ക് കറങ്ങുന്ന കസേര...

മാപ്പിള പാട്ടിന്റെ ഈണത്തിൽ സ്വാഗത ഗാനം, ഒരു കോടി രൂപയുടെ ബസ്, മുഖ്യമന്ത്രിക്ക് കറങ്ങുന്ന കസേര ; നവകേരള സദസിന് ഇന്ന് കാസർഗോഡ് തുടക്കം

chanakya news
-Advertisements-

കാസർഗോഡ് : ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കി പരിഹരിക്കാനുള്ള നവകേരള സദസിന് ഇന്ന് തുടക്കം. കാസർഗോഡ് മഞ്ചേശ്വരം പൈവളികയിൽ വൈകിട്ട് മൂന്നരയോടെ മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള സദസ് ഉദ്‌ഘാടനം ചെയ്യും. കാസർഗോഡ്,ഉദുമ,കാഞ്ഞങ്ങാട്,തൃക്കരിപ്പൂർ മണ്ഡലങ്ങളിലാണ് ഇന്ന് പര്യടനം നടത്തുന്നത്.

എല്ലാ മണ്ഡലങ്ങളിലും ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യം ചർച്ച നടത്തും. തുടർന്ന് ജനങ്ങളോട് സംസാരിക്കും. ഓരോ മണ്ഡലങ്ങളിലേയും പരാതികൾ സ്വീകരിക്കാൻ പ്രത്യേകം സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. നവകേരള സദസിന്റെ ഭാഗമായി വൻ സുരക്ഷയാണ് ജില്ലയിൽ ഒരുക്കിയിരിക്കുന്നത്.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ഒരു കോടി രൂപയുടെ ആഡംബര ബസ് ബാംഗ്ലൂരിൽ നിന്നും കാസർഗോഡ് എത്തി. മുഖ്യമന്ത്രിക്കായി പ്രത്യേകം കറങ്ങുന്ന കസേരയാണ് തയ്യാറാക്കിയിട്ടുള്ളത്. കൂടാതെ ഫ്രിഡ്ജ്,എസി,ശുചിമുറി തുടങ്ങിയ സാംബിധാനങ്ങളും ബസിൽ ഒരുക്കിയിട്ടുണ്ട്. മാപ്പിള പാട്ടിന്റെ ഈണത്തിൽ തയ്യാറാക്കിയ സ്വാഗത ഗാനത്തോടെയാണ് നവകേരള സദസ് ആരംഭിക്കുന്നത്. 140 മണ്ഡലങ്ങളിലും ഈ ഗാനം ആലപിക്കും.

English Summary : navakerala sadas starts today kasaragod

-Advertisements-