Saturday, May 4, 2024
-Advertisements-
KERALA NEWSകഴുത്ത് മുറിഞ്ഞ നിലയിൽ യുവാവ് ആശുപത്രിയിൽ എത്തുകയായിരുന്നു ; പാലക്കാട് യുവാവ് വെ,ട്ടേറ്റ് മ,രിച്ചു

കഴുത്ത് മുറിഞ്ഞ നിലയിൽ യുവാവ് ആശുപത്രിയിൽ എത്തുകയായിരുന്നു ; പാലക്കാട് യുവാവ് വെ,ട്ടേറ്റ് മ,രിച്ചു

chanakya news
-Advertisements-

പാലക്കാട് : പട്ടാമ്പിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പട്ടാമ്പി തൃത്താല കൊണ്ടുർക്കര സ്വദേശി അൻസാർ (32) ആണ് മരിച്ചത്. റോഡിൽ രക്തക്കറ കണ്ടതിനെ തുടർന്ന് നാട്ടുകാർ പോലീസിനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.

ഇതിനിടെ കഴുത്ത് മുറിഞ്ഞ നിലയിൽ യുവാവ് പട്ടാമ്പിയിലെ ആശുപത്രിയിൽ എത്തി ചികിത്സ തേടിയെങ്കിലും വിദഗ്ധ ചികിത്സയ്ക്ക് മുൻപ് മരണപ്പെടുകയായിരുന്നു. കരിമ്പനക്കടവിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കാറിൽ നിന്ന് കത്തിയുടെ കവർ പോലീസ് കണ്ടെടുത്തു. കാറിലെത്തിയ സംഘം യുവാവിനെ വെട്ടിയതിന് ശേഷം രക്ഷപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം സുഹൃത്തുക്കൾ വെട്ടിയതാണെന്നാണ് യുവാവ് ആശുപത്രി അധികൃതർക്ക് നൽകിയ മൊഴിയിൽ പറയുന്നത്. സംഭവത്തിൽ തൃത്താല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : young man was hacked to death in pattambi palakkad

-Advertisements-