Wednesday, May 1, 2024
-Advertisements-
KERALA NEWSപോക്സോ കുറ്റം ചുമത്തിയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത് ; പതിനാറുകാരിയെ ലൈം,ഗീക പീ,ഡനത്തിന് ഇരയാക്കിയ...

പോക്സോ കുറ്റം ചുമത്തിയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത് ; പതിനാറുകാരിയെ ലൈം,ഗീക പീ,ഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

പാലക്കാട് : പതിനാറുവയസുകാരിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിയും ഡിവൈഎഫ്ഐ നേതാവുമായ കെ അഹമ്മദ് (27) ആണ് അറസ്റ്റിലായത്.

പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് ബന്ധുക്കൾ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

പരാതിയിൽ കഴമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായതോടെ ഞായറാഴ്ച വൈകുന്നേരം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരമാണ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

പ്രതിക്ക് സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുള്ളതായാണ് വിവരം. തോമസ് ഐസക്ക് അടക്കമുള്ള മുതിർന്ന നേതാക്കളോടൊപ്പമുള്ള ചിത്രങ്ങൾ പുറത്ത്.

English Summary : cpm leader arrested in pocso case

-Advertisements-