Friday, May 3, 2024
-Advertisements-
KERALA NEWSപിതാവില്ലാത്ത നേരത്ത് അമ്മയെ കാണാനെത്തിയിരുന്ന യുവാവ് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ ശിക്ഷ വിധിച്ച് കോടതി

പിതാവില്ലാത്ത നേരത്ത് അമ്മയെ കാണാനെത്തിയിരുന്ന യുവാവ് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ ശിക്ഷ വിധിച്ച് കോടതി

chanakya news
-Advertisements-

തൃശൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ അമ്മയുടെ സുഹൃത്തിനെ കഠിന തടവിന് ശിക്ഷിച്ച് കോടതി. ചിറ്റിലപിള്ളി സ്വദേശി വിനയൻ (39) നെയാണ് കോടതി ശിക്ഷിച്ചത്. തടവിന് പുറമെ മുപ്പത്തിനായിരം രൂപ പിഴയടക്കാനും വിധിയിൽ പറയുന്നു.

2018 മെയ് മുതൽ ജൂലായ് വരെയുള്ള മൂന്ന് മാസങ്ങളിലായാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനഞ്ചുകാരിയുടെ മാതാവിനെ കാണാൻ ഇയാൾ സ്ഥിരമായി വീട്ടിലെത്താറുണ്ടായിരുന്നു. കുട്ടിയുടെ പിതാവ് നാട്ടിൽ ഇല്ലാത്ത നേരത്താണ് യുവാവ് വീട്ടിൽ എത്തിയിരുന്നത്. നിരവധി തവണ ഇയാൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നു.

അതേസമയം പെൺകുട്ടി പലതവണ അമ്മയോട് പരാതി പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. തുടർന്ന് പെൺകുട്ടി സ്കൂളിലെ പ്രധാന അധ്യാപികയോട് പറയുകയും പ്രധാനാധ്യാപക ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയുമായിരുന്നു. വിവരം അറിഞ്ഞ് പിതാവ് നാട്ടിലെത്തിയതോടെ അമ്മ ആത്മഹത്യ ചെയ്തിരുന്നു.

English Summary : young man who had come to see his mother when his father was away and molested a 15-year-old girl

-Advertisements-