Thursday, May 2, 2024
-Advertisements-
KERALA NEWSമലപ്പുറത്ത് ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മ,രിച്ചു

മലപ്പുറത്ത് ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മ,രിച്ചു

chanakya news
-Advertisements-

മലപ്പുറം : മഞ്ചേരി പയ്യനാട് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന വിദ്യാർത്ഥി മരിച്ചു. വയനാട് മാനന്തവാടി സ്വദേശി അൻഷാദ് (20) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം നടന്നത്.

മഞ്ചേരി ഭാഗത്ത് നിന്നും പയ്യനാട് ഭാഗത്തേക്ക് പോകുകയായിരുന്നു അൻഷാദ്. ഇതിനിടെ അൻഷാദ് സഞ്ചരിച്ച ബൈക്കും എതിർദിശയിൽ നിന്നും വന്ന ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ അൻഷാദിന് ഗുരുതരമായി പരിക്കേറ്റു.

നാട്ടുകാർ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടെ ചൊവ്വാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. മഞ്ചേരി എൻഎസ്എസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് അൻഷാദ്.

English Summary : youth accident death manjeri

-Advertisements-