Friday, May 3, 2024
-Advertisements-
KERALA NEWSമലപ്പുറത്ത് യുവാവിന് വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

മലപ്പുറത്ത് യുവാവിന് വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

മലപ്പുറം : യുവാവിന് വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി അദ്‌നാൻ (31) ആണ് അറസ്റ്റിലായത്. പരപ്പനങ്ങാടി പോലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഏഴു മാസങ്ങൾക്ക് മുൻപാണ് കേസിനാസ്പദമായ തട്ടിപ്പ് നടന്നത്.

സോഷ്യൽ മീഡിയയിൽ അനഘ എന്ന വ്യാജ പേരിൽ ഐഡി ഉണ്ടാക്കിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. അനഘ എന്ന പേരിൽ യുവാവുമായി അദ്നാൻ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് അമ്മ അസുഖ ബാധിതയാണെന്നും ചികിത്സയ്ക്കായി പണം ആവശ്യമാണെന്നും പറഞ്ഞ് നിരവധി തവണ യുവാവിൽ നിന്ന് മൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുത്തു.

വിവാഹത്തിന് സമ്മതമാണെന്ന് അറിയിച്ചായിരുന്നു യുവാവിൽ നിന്ന് അനഘയുടെ പേരിൽ അദ്നാൻ തട്ടിപ്പ് നടത്തിയത്. അതെസമയം അനഘയുടെ സുഹൃത്ത് ആണെന്ന് പറഞ്ഞ് അദ്‌നാൻ യുവാവുമായി ചാറ്റ് ചെയ്തിരുന്നു. അനഘയുടെ സുഹൃത്ത് ആണെന്ന് പറഞ്ഞാണ് യുവാവുമായി അദ്‌നാൻ സൗഹൃദം സ്ഥാപിച്ചത്. ഒരേസമയം അനഘയായും അദ്നാൻ ആയും പ്രതി യുവാവിനോട് ചാറ്റ് ചെയ്തിരുന്നു.

സോഷ്യൽ മീഡിയയിൽ നിന്ന് മറ്റൊരു പെൺകുട്ടിയുടെ ചിത്രം ഉപയോഗിച്ചാണ് പ്രതി യുവാവിനെ തട്ടിപ്പിന് ഇരയാക്കിയത്. ഇതിനിടയിൽ വിവാഹത്തെ കുറിച്ച് സംസാരിക്കുംമ്പോൾ അനഘ ഒഴിഞ്ഞ് മാറുന്നതായി ശ്രദ്ധിച്ച യുവാവ് കബളിക്കപെട്ടതായി മനസിലാക്കി പോലീസിൽ പരാതി നൽകുകയായിരുന്നു.

English Summary : youth arrested for cheating by pretending as a young woman in malappuram

-Advertisements-